Wed, 30 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Major Clash

ത​ല​സ്ഥാ​നം യു​ദ്ധ​ക്ക​ളം; ലാ​ത്തി ചാ​ര്‍​ജി​ല്‍ നിരവധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്ക്

തി​രു​വ​ന​ന്ത​പു​രം: യൂ​ത്ത് കോ​ൺ​ഗ്ര​സ് സെ​ക്ര​ട്ടേ​റി​യ​റ്റ് മാ​ർ​ച്ചി​നി​ടെ ത​ല​സ്ഥാ​ന​ത്ത് വ​ൻ സം​ഘ​ർ​ഷം. പാ​ള​യ​ത്തെ യൂ​ണി​വേ​ഴ്സി​റ്റി മെ​ൻ​സ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ൽ യൂ​ത്ത് കോ​ൺ​ഗ്ര​സ്-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി​യ​തോ​ടെ പോ​ലി​സ് ലാ​ത്തി​വീ​ശി. സം​ഘ​ർ​ഷ​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

മ​ന്ത്രി ഒ.​ജെ. ജെ​നീ​ഷ്, ഷാ​ഫി പ​റ​മ്പി​ൽ എം​പി എ​ന്നി​വ​ർ ന​യി​ച്ച മാ​ർ​ച്ചി​ന് നേ​രെ തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് മെ​ൻ​സ് ഹോ​സ്റ്റ​ലി​ന് മു​ന്നി​ൽ വെ​ച്ച് ക​ല്ലേ​റു​ണ്ടാ​യെ​ന്ന് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​രോ​പി​ച്ചു.​ തു​ട​ർ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ ട​യ​ർ ക​ത്തി​ച്ചു പ്ര​തി​ഷേ​ധി​ക്കു​ന്ന​തി​നി​ടെ ഹോ​സ്റ്റ​ലി​ൽ നി​ന്ന് വീ​ണ്ടും കു​പ്പി​യേ​റും ക​ല്ലേ​റു​മു​ണ്ടാ​യി.

തു​ട​ർ​ന്ന് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ക​ത്തു​ന്ന പ​ന്ത​ങ്ങ​ൾ ഹോ​സ്റ്റ​ൽ വ​ള​പ്പി​ലേ​ക്ക് എ​റി​യു​ക​യും, എ​സ്എ​ഫ്ഐ​യു​ടെ കൊ​ടി പ്ര​തി​ഷേ​ധ​ക്കാ​ർ ക​ത്തി​ക്കു​ക​യും ചെ​യ്തു. സ്ഥി​തി നി​യ​ന്ത്ര​ണാ​തീ​ത​മാ​യ​തോ​ടെ പൊ​ലി​സ് ഹോ​സ്റ്റ​ലി​ൽ ലാ​ത്തി​ച്ചാ​ർ​ജും ഗ്ര​നേ​ഡ് പ്ര​യോ​ഗിച്ചു. പാ​ള​യ​ത്തും ഹോ​സ്റ്റ​ലി​ന് പു​റ​ത്ത് പ്ര​തി​ഷേ​ധി​ച്ച കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് നേ​രെ​യും പൊ​ലി​സ് ലാ​ത്തി​ച്ചാ​ർ​ജ് ഉ​ണ്ടാ​യി.

പ​രി​ക്കേ​റ്റ പ്ര​വ​ർ​ത്ത​ക​രെ ആം​ബു​ല​ൻ​സി​ൽ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. നി​ല​വി​ൽ വ​ൻ പോ​ലി​സ് സ​ന്നാ​ഹം ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ടെ​ങ്കി​ലും പ്ര​ദേ​ശ​ത്ത് സം​ഘ​ർ​ഷാ​വ​സ്ഥ തു​ട​രു​ക​യാ​ണ്.

Latest News

Corehub Up